Wednesday 16 November 2011

അര്‍ദ്ധ രാത്രിയില്‍ മതില്‍ ചാടുമ്പൊള്‍!!!


അര്‍ദ്ധ രാത്രിയില്‍ മതില്‍ ചാടുമ്പൊള്‍  ഉറങ്ങാതെ നിങ്ങളെ കാത്തിരിക്കുന്ന മാന്യതയുടെ കാവല്‍ക്കാരായ ഒരു കേരളീയ ജനത ഇവിടെ ഉണ്ടെന്നു ആരും മറക്കാന്‍ പാടില്ല. അവര്‍ നിങ്ങളെ അസ്ന്മാര്ഗികതയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മൂന്നു വട്ടം  വാര്ണിങ് തരും എന്നിട്ടും നിങ്ങള്‍  നല്ല കുഞ്ഞാടായില്ലെങ്കില്‍ കെട്ടിയിട്ടു തല്ലി കൊല്ലും!! മറ്റുള്ളവരുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറാന്‍  ഇത്രയും താല്‍പര്യമുളള്ള മറ്റൊരു  ജനതയും ലോകചരിത്രത്തില്‍ വേറെയുണ്ടൊ എന്നു സംശയമാണു.
 "നേരം കേട്ട നേരത്ത്  പെങ്ങളുട റൂമില്‍ സ്ഥിരമായി ഒരുത്തന്‍ വന്നാല്‍. അവനെ തല്ലി കൊല്ലുല്ലേ?..??" ഇത്തരത്തിലാണു  ചോദ്യങ്ങ്ങ്ങള്‍  കേള്കുന്നവന് തോന്നും എന്തൊരു  സദാചാരബോധം!!! .. പക്ഷെ  ന്യായമായും ആ പയ്യനേക്കാളും  വീടിനുള്ളില്‍ ഒരാളെ വലിച്ചു കേറ്റിയ പെങങളല്ലേ തെറ്റുകാരി.?അവളെ തല്ലത്ത്തെന്തു? മാത്രമല്ല ഇത്രയ്ധികം ആങ്ങ്ളമാരുള്ള പെണ്ണു ഭാഗ്യവവതി തന്നെ..  പക്ഷെ ഇതേ ആങ്ങങ്ങളമാരില്‍ എത്ര പേര്‍ ഇത്തരത്തിലൊരു  അവസരം കളയാന്‍ തയ്യാറാകും ??ആള്‍കൂട്ടത്തിന്റെ ബലത്തില്‍ പത്തിവിടര്‍ത്തിയാടുന്ന ഇത്തരം  നാഞ്ഞുലുകളാണു കേരളജനതയ്ക്കു തന്നെ നാണക്കേടു...

അഭിമാനക്കൊല നിന്നതോടെ പത്രങ്ങള്‍ക്ക് എഴുതാന്‍ സദാചാരക്കൊല (കേരളത്തില്‍ മാത്രം)

Thursday 20 October 2011

ഫേസ്ബുക്ക്!!

ബെര്ഗര്‍ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണു ഫെസ്ബുക്കില്‍ ചോപ്പു കത്തി നില്‍കുന്നതെന്റെ   കണ്ണില്‍ പെട്ടതു. ഒന്നു ഓഫിസിലെ ഒരു സീനിയര്‍ മാനേജര്‍ ആണു.. നാശം ഇവിടേയും  വന്നോ.. പിന്നോന്നു അറിയാത്ത ആരോ ആണു..  വെറുതെ അറിയാത്ത വയ്യാവേലി എടുത്ത് ആഡ് ചെയ്യണോ?  ഒരു കൊച്ചു കുട്ടിയുടെ  നിഷ്കളങ്ക മുഖം പ്രൊഫൈലിലുണ്ടു.ആരായിരിക്കും ഇതു. "അമ്മു" .. ഇതാരായിരിക്കും ? 

"ഡു ഐ നൊ യു." അതവര്ക്കു മെസ്സെജ് അയച്ചു  തീരുന്നതിനു മുമ്പ് പിന്നെയും ചോപ്പു കത്തി .തീര്ച്ചയായും ..  മാത്രമല്ല എന്നെ നിങ്ങള്‍ക്കുമറിയാം.. പതിവില്ലാതെ  എനിക്കു ഒരു പരവശം അനുഭവപ്പെട്ടു.. ഞാന്‍ അവരെ ആഡു ചെയ്തു.. എന്നിട്ടു ചാറ്റിങ് തുടങ്ങി..

"ആരാണു? എനിക്കു മനസ്സിലായ്യില്ല."

"ഞാന്‍ പവിത്രയാണു.. ഓര്‍ക്കുന്നുണ്ടോ?"
ഞാന്‍ പെട്ടെന്നു ഫെസ്ബുക്കു ലൊഗൌട്ട് ചെയ്തു.. കോള ബോട്ടില്‍ അപ്പാടെ വായിലേക്കു കമ്ഴ്ത്തി.. കോളയുടെ നുരയോടോപ്പം എന്റെ മനസ്സില്‍ നിന്നും പഴയ ഓര്‍മ്മകള്‍ നുരഞ്ഞു പൊങ്ങി..ഈ മഹാനഗരത്തില്‍ ഒരു ഐടി ഭീമനുള്ളില്‍ ജോലി ചെയ്യുന്നതിനെല്ലാം മുന്പായിരുന്നു അതു.. .താനന്നു കാമ്പ്സ്സിലെ ഒരു ബുജിയായിരുന്ന കാലം. സ്വയം ശ്രിഷ്ടിച്ച ഇരുളീല്‍ താന്‌ മറയുന്നതിനു മുമ്പുള്ള കാലം.
ഇന്നുത്ന്നെ ഈ ഫെസ്ബുക്ക് അക്കൌണ്ട് ഡീലീറ്റു ചെയ്യണം.ഞാന്‍ തീരുമാനിച്ചു.. ഇനി പഴയ ഓര്‍മ്മകള്‍ പഴയ പരാജയങ്ങള്‍ പഴയ പ്രേമ നൈരാശ്യങ്ങള്‍ ഒന്നും ഓര്‍ത്ത് ദുഖിക്കനിടയായ് വരരുതു. പരാജയങ്ങളെ നിങ്ങളെ ഞാന്‍ വെറുക്കുന്നു.. പക്ഷെ എനിക്കു നിങ്ങള്‍ മാത്രമേ കൂട്ടായുള്ലു...

ഞാന്‍ പിന്നെയും ഫേസ്ബുക്കു തുറന്നു.. എവിടെയാണാവോ ഈ ഡീലീറ്റ് ഓപ്ഷന്‍.. നിറയെ ചോപ്പ കത്തി നില്‍ക്കുന്നു.. മെസ്സെജുകളാണു..അവളാണു.

"ഏന്തേ പോയതു..??
"ഏന്നൊടിപ്പോഴും ദേഷ്യമാണോ??"
"ഇത്ര വര്‍ഷമായിട്ടും പിണക്കം മാറിയില്ലേ??"

നിരവധി  ചോദ്യങ്ങള്‍...

  തളര്‍ച്ചയോടെ  എന്റെ കൈകള്‍ മൌസിനെ നീക്കിയതു ചാറ്റിലേക്കാണെന്നു ഞാന്‍ മനസ്സിലാക്കി.. സംഭ്രമ്ത്തോടേ ഞാന്‍ പതുക്കെ ചാറ്റിലേഴുതി.." സുഖമാണൊ"

മറുപടിക്കായ് വിറയോടേ കാത്തിരിക്കുമ്പോള്‍  ഫേസ്ബുക്കു ഡീലീറ്റ് ചെയ്യുന്ന കാര്യം ഞാനേ മറന്നിരുന്നു..!!!!

Wednesday 5 October 2011

ഒരേ പോസ്റ്റില്‍ പിന്നെയും ഗോളടിക്കുന്നവര്‍!


ദാസനും വിജയനം കളിക്കാന്‍ വല്യ സ്കോപ്പില്ലെന്നായപ്പോള്‍  ഇനി ഫോണിലൊന്നു കുത്തികളിക്കാമോയെന്നു നോക്കുന്നു... യഥാര്‍ഥത്തില്‍ ഈ പിള്ള ഫോണ്‍ വിളിച്ചതൊ കുഞാലിക്കുട്ടി വ്യഭിചരിച്ചതോ ആണൊ നമ്മുടെ പ്രധാന പ്രശ്നം..?

ചാണ്ടി സാര്‍  പറഞ്ഞതു പോലെ പ്രതിപക്ഷം അനാവിശ്യ വിവാദം ഉണ്ടാക്കുകയാണൊ? അതൊ അവരുടെ ആവശ്യം ചാണ്ടി സാറിനന്നാവശ്യമായിരിക്കുമോ? ചാണ്ടിസാറിനറിയാം ഇതൊന്നുമല്ല ശരിയായ അഴിമതിയെന്നു.. പാര്‍ലിമെന്റിനെ മുന്നാമത്തെ സഭ തീഹാര്‍ ജയിലാക്കാന്‍ യുപിഎ ഗവണ്‍മെന്റ് പെട്ട പാടു ചാണ്ടി സാറിനു ശരിക്കറിയാം.

പിന്നെ സിഐഡി കളായി ദാസ വിജയന്മാരുള്ളടത്തോളം എതു കേസും  നമ്മള്‍ കണ്ടു പിടിക്കും.. കുത്തിയ കത്തി കണ്ടു എതു റ്റീമാണു കുത്തിയതൊന്നു മുന്പൊരിക്കല്‍ വിജയന്‍ സാര്‍ തെളിയിച്ചിട്ട്ടുള്ളതുമാണു..


ഇതിനൊക്കെ അപ്പുറം കേരളത്തിലെ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം എത്ര വലുതായെന്നും അതു പറ്റിയ ഫലവത്തായ മാര്‍ഗങ്ങള്‍ എന്തു എന്നും ഒരു ക്ണാപ്പനും പറഞ്ഞു കേട്ടില്ല! കേള്‍ക്കുകയുമില്ല!..

പനിച്ചു പിടിച്ചു മരിച്ചതു കുടിയന്മാരെന്നു മന്ത്രി,എല്ലാം എറ്റു വാങ്ങാന്‍ കുടിയന്മാരുടെ ജന്മം ഇനിയും ബാക്കി! ഇനി ഇത്തരം മര്ണങ്ങ്ളും  ജനസംഖ്യ കുറയ്ക്കാന്‍ വെണ്ടിയായിരിക്കുമോ?? .എന്തരോ എന്തോ!